Popular Posts

Saturday, February 25, 2012

Pada Pedichu Pandalathu Chellumpol

വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിലെ തട്ടിപ്പും ചൂഷണവും

മാറിമറിഞ്ഞു വരുന്ന ജീവിതച്ചര്യകല്മൂലം രണ്ടായിരത്തി പതിനഞ്ചു ആകുമ്പോഴേക്കും നമ്മുടെ കൊച്ചു കേരളത്തില്‍ പത്തില്‍ ഒന്ന് വീതം ദാമ്പതിമാര്ക് വന്ധ്യതാ പ്രസ്നാമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന പഠന റിപ്പോര്‍ട്ടുകള്‍ വിദഗ്ധ രീതിയിലുള്ള മറ്റൊരു തട്ടിപ്പിനും ചൂഷണത്തിനും നിമിത്തമയിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മുക്കിലും, മൂലയിലും നിത്യേനയെന്നോണം പ്രവര്തനസജ്ജമാകുന്ന "വന്ധ്യതാ നിവാരണ ക്ലിനിക്കുകളുടെ" പരസ്യങ്ങള്‍ പത്ര-ദ്രിശ്യ മാധ്യമങ്ങളിലൂടെ ജനങ്ങളുടെ മുന്നിലെക്കെത്തിക്കൊണ്ടിരിക്കുന്നു. കൂടാതെ, അനപത്യതാ  ദുഃഖം അനുഭവിക്കുന്ന ദാമ്പതിമാര്ക് ബോധവല്കരണം എന്ന പേരില്‍, നൂറു ശതമാനം കച്ചവട താല്പര്യത്തോടെ തങ്ങളുടെ നേതൃത്തത്തിലുള്ള ആതുരാലയങ്ങളിലേക്ക് ആളെ കൂട്ടാന്‍ വേണ്ടിയുള്ള ഗീര്‍വാണ പ്രസന്ഗംഗളുടെ പ്രക്ഷേപണ സമയവും തീയതിയും പത്ര പരസ്യങ്ങളിലൂടെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടുള്ള "ചാനല്‍ അഭ്യാസങ്ങളും" കുറവല്ലതന്നെ. ഇത്തരം പരസ്യ പ്രചരണങ്ങളില്‍ മയങ്ങി ഉള്ളതെല്ലാം വിറ്റുപെറുക്കിയും, കടമെടുത്തും തങ്ങളുടെ അനപത്യതാ ദുഖങ്ങല്ക് അറുതിവരുത്താനായി  ഇവരുടെ കക്ഷത്തില്‍ തല വെച്ചുകൊടുത്തു കഴിയുമ്പോഴാണ് തങ്ങള്‍ അകപ്പെട്ടുപോയ ചതിക്കുഴികലെപ്പറ്റി പാവം ദാമ്പതിമാര്ക് ബോധ്യമാകുന്നത്‌.

മത്ധ്യകേരളത്തില്‍ (കു) പ്രശസ്തമായരീതിയില്‍ നടത്തുന്നുവെന്ന് പറയപ്പെടുന്ന "വന്ധ്യതാ നിവാരണ സ്ഥാപനം" നിര്‍ബന്ത്തിത
കിടത്തി ചികിത്സയിലൂടെയാണ് വ്യത്യസ്തമാകുന്നത്. പ്രസ്തുത സ്ഥാപനത്തിലും, സമീപമുള്ള കെട്ടിടത്തിലും പോരാഞ്ഞു അടുത്ത ജില്ലയിലുള്ള  വിശാലമായ ഒരു ബംഗ്ലാവിലും നിരവധി ഫ്ലാടുകളിലും "ഇരകളെ" താമസിപ്പിച്ചു ചികിത്സ നടത്തുന്നുണ്ട്. ഇവിടുത്തെ ചികിത്സകള്‍ക്കുള്ള  പ്രാഥമിക ചെലവുകള്‍ (അറുപതിയായിരം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ) കൂടാതെ പ്രസവം വരെയുള്ള എട്ടു മാസത്തെ മരുന്നിനും (ഏറ്റവും വിലപിടിപ്പുള്ളതു - അപ്പോള്‍ കമ്മിഷന്‍ കൂടുമല്ലോ!!), ഭക്ഷണത്തിനും, താമസത്തിനും കൂടി ലക്ഷങ്ങള്‍ വസൂലാക്കാംഎന്നുള്ള ദുഷ്ടലാക്കാണ് ഇതിനു പിള്ളിലുള്ളത്.നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പല സ്ഥാപനങ്ങളും വന്ധ്യതാ നിവാരണ ചികിത്സയില്‍ കിടത്തി ചികിത്സക്ക് സ്ഥാനമില്ലെന്ന് വെളിപ്പെടുത്തുമ്പോള്‍ ആണ് ഈഒരു സ്ഥാപനം  നിര്‍ബന്ധിത കിടത്തി ചികിത്സയിലൂടെ അന്തേവാസികളെ-പ്രത്യേകിച്ചും ഗള്‍ഫ്പ്രവാസി  ദമ്പതികളെ- പിഴിയുന്നത്. ഒരേ ചികിത്സക്ക് പലരോടും പല നിരക്കുകളാണ് ഇവിടെ ഈടാക്കുന്നതു. ദോഷം പറയരതല്ലോ, പ്രവാസി ദാമ്പതിമാരാന് ഇവരുടെ പ്രധാന വരുമാന സ്രോതസ്സ്.

താമസസ്ഥലത്തെ നിര്‍ബന്ധിത ബെഡ് റെസ്റ്റില്‍ മനം മടുത്തു ആരെങ്കിലും അവിടം വിട്ടുപോരാന്‍ തീരുമാനിച്ചാല്‍, നിക്ഷേപിച്ച ഭ്രൂണത്തിന്റെ വളര്‍ച്ചയെ മരുന്നുകളുടെ ഡോസ് കുറച്ചു തടഞ്ഞുകൊണ്ട്‌ കാലക്രമേണ ഗര്‍ഭം അലസിപ്പിക്കലേക്ക് നയിക്കാനും മെഡിക്കല്‍ എത്തിക്സ് ലെവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ കൂട്ടര്‍ക്ക് മടിയില്ലത്രേ! ഇതെപ്പറ്റി ആരഞ്ഞാല്‍ യാതൊരു ഉളുപ്പും ഇല്ലാതെ "ക്രോമോസോമിന്റെ കുഴപ്പംകൊണ്ടാണ്" എന്ന് പറഞ്ഞു കൈ കഴുകിക്കളയും ഈ നരാധമന്മാര്‍!

ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ അടച്ചാക്ഷേപികകാനല്ല ഈ കുറിപ്പെഴുതുന്നത്. സഹജീവി സ്നേഹവും, സഹാനുഭൂതിയും, വ്യക്തമായ ദിശാബോധവും ഉള്ള ചുരുക്കം ചില സ്ഥാപനങ്ങള്‍ വന്ധ്യതാ ചികിത്സാ രംഗത്ത് സ്ത്യുത്യര്‍ഹാമായ സേവനം നല്കുന്നുന്ടെന്നുള്ള സത്യം വിസ്മരിക്കുന്നില്ല. എങ്കിലും, ഭൂരിപക്ഷംവരുന്ന വന്ധ്യതാ ചില്കിസാ കേന്ദ്രങ്ങള്‍ പലതും ചൂഷണം മുഖമുദ്രയക്കിയവയാണ് എന്ന സത്യം ദമ്പതിമാര്‍ മനസ്സിലാക്കുന്നത് നന്നയിയിരിക്കും. ഇത്തരം ചികിത്സകള്‍ക്കു ഗള്‍ഫിലെ ഭാരിച്ച ചെലവു താങ്ങാനാകാതെ നാട്ടിലെത്തുംപോലാണ് "പട പേടിച്ചു പന്തളത്ത് ചെന്ന" അവസ്ഥയുണ്ടാകുന്നത്‌!